കണ്ണൂർ ദസറയിൽ അവഗണിച്ചു ; മരണമടഞ്ഞ ഭർത്താവ് എഴുതിയ ഗാനങ്ങളുടെ സ്മരണാഞ്ജലിയുമായി കണ്ണൂർ ശ്രീലത
കണ്ണൂർ: തൻ്റെ ഭർത്താവായിരുന്ന പരേതനായ എംപി പ്രകാശൻ എഴുതിയ കാവ്യങ്ങൾ കണ്ണൂർ ദസറയിൽ അവതരിപ്പിക്കണമെന്ന നടി കണ്ണൂർ ശ്രീലതയുടെ ആഗ്രഹത്തിന് കോവിലുകളുടെ പ്രതിഷേധ സംഗമം വേദിയായി .ഇന്നലെ വൈകുന്നേരം സ്റ്റേഡിയം കോർണറിലെ സ്റ്റേജിൽ പ്രകാശധാര സംഗീതാർച്ചന നടത്തി പ്രതീകാത്മക ശ്രദ്ധാഞ്ജലിയർപ്പിക്കാൻ സാധിച്ചത് സാക്ഷാൽ മൂകാംബിക ദേവിയുടെ കടാക്ഷമാണെന്ന് കണ്ണൂർ ശ്രീലത പറഞ്ഞു.
നവരാത്രിക്കാലത്ത് പ്രകാശനൊപ്പം കണ്ണൂരിലെ കൃഷ്ണൻകോവിലടക്കമുള്ള വിവിധ ഇടങ്ങളിൽ പരിപാടികൾ നടത്തിയ പോയകാല സ്മരണ പുതുക്കാനാണ് പ്രകാശൻ എഴുതിയ കാവ്യങ്ങൾ മാത്രം പ്രകാശധാര സംഗീതാമൃതത്തിന് തെരഞ്ഞെടുത്തത്. സംഗീതാമൃതത്തിൻ്റെ വിപുലമായ ഒരു പരിപാടിക്കാണ് കോർപ്പറേഷനോട് അനുമതി ചോദിച്ചിരുന്നത്. എന്നാൽ അവസരം തന്നില്ല. പ്രതീകാത്മകമായെങ്കിലും കണ്ണൂർ ദസറ സമയത്തുതന്നെ തൻ്റെ ആഗ്രഹത്തിന് കണ്ണൂരിലെ കോവിലുകളിലെ ഭക്തകൂട്ടായ്മ പിന്തുണ നൽകിയതിന് കണ്ണൂർ ശ്രീലത നന്ദി പറഞ്ഞു.
കണ്ണൂർ ശ്രീലതയ്ക്കൊപ്പം ഷർമ്മ്യപ്രകാശ്, ബീന ജയൻ, ജയരാജ് എന്നിവരും പാടി.
ഹാർമ്മോണിയം : മോഹനൻ, തബല:രാഗേഷ്ഹരിശ്രീ എന്നിവർ പക്കമേളമൊരുക്കി.വൈകുന്നേരംമുനീശ്വരൻ കോവിലിൽ നിന്ന് ആരംഭിച്ച പ്രതിഷേധനാമജപയാത്ര കോർപ്പറേഷൻ റോഡ് വഴി , കാൽടെക്സ് ചുറ്റി സ്റ്റേഡിയം കോർണിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധ സംഗമം എഴുത്തുകാരൻ കാ. ഭ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോ. വി.എസ് ഷേണായി അധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡൻ്റ് നിഷ സോമൻ, കെ. പ്രജിത്ത്, ടി. സുകേഷ് പ്രസംഗിച്ചു. കോവിൽ കമ്മിറ്റി സാരഥികളായ സി.കെ ജയചന്ദ്രൻ ,പി. അശോകൻ,മനോജ് താളിക്കാവ്, പ്രകാശിനി കൃഷ്ണൻകോവിൽ, രാഹു മുത്തപ്പൻ മടപ്പുര, ഉമേഷ് കാഞ്ചി കാമാക്ഷി അമ്മൻ കോവിൽ, വിജേഷ്മടയൻ,സനാതന പുരോഹിത സമാജം സംസ്ഥാന അധ്യക്ഷൻ പ്രകാശൻ തന്ത്രി , കെ.ജി ബാബു ,തുടങ്ങിയവർ നേതൃത്വം നൽകി.
.jpg)


