ഓൺലൈൻ ഷെയർട്രേഡിംഗിൽ 28,38,511 രൂപ തട്ടിയെടുത്തു: കണ്ണൂർ സൈബർ പൊലിസ് കേസെടുത്തു

Retired judge of Kerala High Court lost 90 lakhs in online trading scam
Retired judge of Kerala High Court lost 90 lakhs in online trading scam


കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിൽ പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സൈബർ തട്ടിപ്പുസംഘത്തിനെതിരെ പരാതിയിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. കണ്ണൂർ തായത്തെരുവിലെ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്ന കെ.കെ. പ്രദീപ് കുമാറിൻ്റെ പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.

tRootC1469263">

 2025 ഒക്ടോബർ മാസം മുതൽ പരാതിക്കാരനെ വാട്സാപ്പ് വഴി ബന്ധപ്പെട്ട സംഘം ഓൺലൈൻ ഷെയർ ട്രേഡിംഗ് വഴി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞനവംബർ 4 മുതൽ 21 വരെയുള്ള കാലയളവിൽ പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ആകെ 28,38, 511 രൂപ നിക്ഷേപിച്ചിച്ച ശേഷം അയച്ചു കൊടുത്ത പണമോ ലാഭമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് സൈബർ പോലീസ് കേസെടുത്തത്.

Tags