അടൽ ടണൽ തീർത്ത് ചരിത്രം കുറിച്ച ബ്രിഗേഡിയർ കെ.പി.പുരുഷോത്തമന് കണ്ണൂർ കോർപറേഷനിൽ ഹൃദ്യമായ സ്വീകരണം

Warm reception at Kannur Corporation for Brigadier K.P. Purushothaman, who made history by completing the Atal Tunnel.

കണ്ണൂർ:ഹിമാചലിലെ മഞ്ഞുമൂടിയ മലനിരകളിൽ 10,000 അടിയിലേറെ ഉയരത്തിൽ 9.2 കിലോമീറ്റർ  ദൈർഘ്യമേറിയ തുരങ്കപാതയായ അടൽ ടണൽ തീർത്ത് ചരിത്രം കുറിച്ച ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ) ചീഫ് എൻജിനീയർ ആയിരുന്ന ഇന്ത്യയുടെ സ്വന്തം ടണൽമാൻ ബ്രിഗേഡിയർ കെ.പി.പുരുഷോത്തമൻ മേയർ പി ഇന്ദിരയുമായി കോർപ്പറേഷൻ ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തി. 

കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നിലവിൽ വിഭാവനം ചെയ്യപ്പെട്ട വിവിധ പദ്ധതികൾ സംബന്ധിച്ചും ചർച്ച ചെയ്തു. ഡെപ്യൂട്ടി മേയർ കെ പി താഹിർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിഷ ദീപക്, റിഷാം താണ ,ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ,വി കെ മുഹമ്മദലി,സോനാ ജയറാം , കോർപ്പറേഷൻ സെക്രട്ടറി ആർ രാഹേഷ് കുമാർ , സൂപ്രണ്ടിംഗ് എൻജിനീയർ അനിത എസ് തുടങ്ങിയവർ പങ്കെടുത്തു.

Tags