തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ണൂർ കോർപറേഷൻ ചാല ഡിവിഷനിലെ സ്ഥാനാർത്ഥിക്ക് തെരുവ് പട്ടിയുടെ കടിയേറ്റു
Dec 8, 2025, 09:30 IST
ചാല :“തെരുവ് പട്ടിശല്യം കാരണം സ്ഥാനാർത്ഥിക്കും രക്ഷയില്ല “കണ്ണൂർ കോർപ്പറേഷൻ ചാല32ാം ഡിവിഷൻ എൽ. ഡി. എഫ് സ്ഥാനാർത്ഥിയായ എം.വി ജിനി യെയാണ് ഇലക്ഷൻ പ്രചരണത്തിനിടെ വീടുകളിൽ കയറി വോട്ടഭ്യത്ഥിക്കുമ്പോൾ റോഡിൽ അലഞ്ഞു നടക്കുന്ന തെരുവ് പട്ടികൾ പിന്നാലെ വന്ന് കടിച്ചത് , ഇന്നലെ വൈകിട്ടാണ് സംഭവം. കടിയേറ്റ സ്ഥാനാർത്ഥി ചികിത്സ തേടി.
tRootC1469263">തെരുവ് പട്ടികളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കണ്ണൂർ കോർപ്പറേഷൻ ഭരിച്ചവർക്ക് ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ്, മുൻമേയറുടെ ഡിവിഷനായ ചാലയിലെ ഈ സംഭവമെന്ന് എൽ.ഡി.എഫ് കണ്ണൂർ കോർപ്പറേഷൻ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി എം. പ്രകാശൻ മാസ്റ്റർ കുറ്റപ്പെടുത്തി.
.jpg)

