ഭരണ സമിതിക്ക് തിരിച്ചടി:കണ്ണൂർ കോർപറേഷൻ്റെ വിവാദമലിനജല ശുദ്ധീകരണ പ്ലാന്റ് പദ്ധതി റദ്ദാക്കി

Setback for the governing body: Kannur Corporation's controversial sewage treatment plant project canceled
Setback for the governing body: Kannur Corporation's controversial sewage treatment plant project canceled

കണ്ണൂർ : കണ്ണൂർ കോർപറേഷനിലെ വിവാദ കരാർ റദ്ദാക്കി. മരക്കാർ കണ്ടിയിലെ നിർദ്ദിഷ്ട മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമ്മാണ കരാറാണ് റദ്ദാക്കിയത്. 140 കോടി രൂപ എസ്റ്റിമേറ്റുള്ള നിർമ്മാണ കരാറിൽ അപാകതയെന്ന കണ്ടെത്തലിനെ തുടർന്നാണ് കരാർ റദ്ദാക്കിയത്. കരാറിൽ വൻ അഴിമതിയുണ്ടെന്നും മേയർ മുസ്ലിഹ് മഠത്തിൽ കോഴ വാങ്ങിയെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് ആരോപിച്ചിരുന്നു.

tRootC1469263">

ഇതേ തുടർന്ന് കഴിഞ്ഞ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം നടന്നിരുന്നു. അമൃത് - 2 സംസ്ഥാന തല ഹൈ പവർ സ്റ്റിയറിങ് കമ്മിറ്റിയാണ് കരാർ റദ്ദാക്കിയത്. വിവാദ കരാർ നടപ്പിലാക്കിയില്ലെന്നായിരുന്നു കോർപറേഷൻ്റെ നിലപാട്. 40 കോടി ടെൻഡർ എസ്റ്റിമേറ്റ് 140 കോടിയാക്കി തിരുത്തിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ ക്ളറിക്കൽ മിസ്റ്റേക്കാണെന്നായിരുന്നു മേയറുടെയും ഭരണസമിതിയുടെയും വിശദീകരണം. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോയ ആൻഡ് കമ്പി നിക്കാണ് കരാർ നൽകിയിരുന്നത്. എന്നാൽ ഇതിനായി ടെൻഡറിൽ ക്രമക്കേട് നടത്തിയെന്നായിരുന്നു കെ.കെ. രാഗേഷിൻ്റെ ആരോപണം.

Tags