റോഡ് വികസനം തടഞ്ഞു കൊണ്ടുള്ള റെയിൽവേയുടെ ചുറ്റുമതിൽ നിർമ്മാണം കണ്ണൂർ കോർപറേഷൻ യു ഡി എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തടഞ്ഞു

Kannur Corporation UDF councilors blocked the construction of a railway perimeter wall that was blocking road development.

 കണ്ണൂർ : കണ്ണൂർ അണ്ടർ ബ്രിഡ്ജ് ഭാഗത്ത് കോർപ്പറേഷൻ വികസനത്തിന്‌ തുരങ്കം വെച്ച് കൊണ്ട് റെയിൽവേ അധികൃതരുടെ കൊബൗണ്ട് വാൾ നിർമ്മാണം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെയും യു.ഡി.എഫ് കൗൺസിലർമാരുടെയും നേതൃത്വത്തിൽ തടഞ്ഞു.  കഴിഞ്ഞ ദിവസം കണ്ണൂർ മേയറുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനം നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് കോർപ്പറേഷൻ കത്ത് നൽകിയെങ്കിലും അത് മുഖവിലകെടുക്കാതെ റെയിൽവെ വീണ്ടും പ്രവൃത്തി തുടരുകയായിരുന്നു.
 

tRootC1469263">

Kannur Corporation UDF councilors blocked the construction of a railway perimeter wall that was blocking road development.


ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിക്കുകയും കെ സുധാകരൻ എം പി ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ട് നിർമാണം നിർത്തിവെക്കണമെന്ന് അറിയിച്ചു. തുടർന്ന് അടുത്ത ദിവസം ഒരു തീരുമാനം ഉണ്ടാവുന്നത് വരെ പ്രവർത്തി നിർത്തിവെക്കാമെന്ന് ബന്ധപ്പെട്ട റെയിൽവെ അധികാരികൾ അറിയിച്ചതിനെ തുടർന്ന് സമരം താൽകാലികമായി അവസാനിപ്പിച്ചു. 

സമരത്തിന് ബ്ലോക്ക് പ്രസിഡണ്ട് കായക്കൽ രാഹുൽ ജില്ലാ സെക്രട്ടറി എം കെ മോഹനൻ മണ്ഡലം പ്രസിഡണ്ട് മാരായ രഞ്ജിത്ത് താളിക്കാവ്, അനൂപ് പി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സോന ജയറാം, കൗൺസിലർമാരായ അജിത്ത് പാറക്കണ്ടി,രേഷ്മ വിനോദ്, റഫീന സി എച്ച്, മുൻ കൗൺസിലർമാരായ സുരേഷ് കാനത്തുർ, റാഷിദ് ചാലാട് കോൺഗ്രസ്സ് നേതാക്കളായ ഡുഡു ജോർജ്ജ്, അക്ഷയ് കോവിലകം എന്നിവർ നേതൃത്വം നൽകി.

Tags