കണ്ണൂർ കോർപ്പറേഷൻ പടന്ന ഡിവിഷനിൽ ഓപ്പൺ ജിംനേഷ്യം ആരംഭിച്ചു

Kannur Corporation opens open gymnasium in Patanna division
Kannur Corporation opens open gymnasium in Patanna division

കണ്ണൂർ :പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ നിർമ്മിക്കുന്ന ഓപ്പൺ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം പടന്ന ഡിവിഷനിലെ മരക്കാർ കണ്ടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിന് സമീപം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര അധ്യക്ഷത വഹിച്ചു.

tRootC1469263">

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ ടീച്ചർ, എം പി രാജേഷ്, വി കെ ശ്രീലത, സുരേഷ് ബാബു എളയാവൂർ, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ കൗൺസിലർമാരായ കെ എം സാബിറ, പ്രകാശൻ പയ്യനാടൻ, ആസീമ സി എച്ച് തുടങ്ങിയവർ സംസാരിച്ചു. 
കോർപ്പറേഷന്റെ വിവിധ സ്ഥലങ്ങളിൽ നിർമ്മിക്കുന്ന ഓപ്പൺ ജിംനേഷ്യത്തിൽ രണ്ടാമത്തതിന്റെ ഉദ്ഘാടനമാണ് ഇന്ന് മേയർ നിർവഹിച്ചത്. 
ആദ്യത്തേതിന്റെ ഉദ്ഘാടനം ഐഎംഎ ഹാളിന് സമീപം നേരത്തെ നിർവഹിച്ചിരുന്നു.ചടങ്ങിൽ വെച്ച് പടന്ന വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയറേയും ഡെപ്യൂട്ടി മേയറേയും ഉപഹാരം നൽകി ആദരിച്ചു.

Tags