കണ്ണൂർ കോർപറേഷനിൽ ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി തുടങ്ങി
Jun 18, 2026, 16:14 IST
കണ്ണൂർ:ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്ത് മേയര്‍ അഡ്വ.പി ഇന്ദിര നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ.ലിഷ ദീപക് സ്വാഗതം പറഞ്ഞു.
കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു കെ മാത്യു പദ്ധതി വിശദീകരണം നടത്തി. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ മാക്കുറ്റി, ഷമീമ ടീച്ചര്‍, വി കെ മുഹമ്മദലി, അഡ്വ.സോന ജയറാം എന്നിവര്‍ സംസാരിച്ചു.
.jpg)

