കണ്ണൂർ കോർപറേഷനിലെ വനിതകൾക്ക് മെൽസ്ട്ര് കപ്പ് വിതരണം ചെയ്തു
Jul 16, 2026, 13:39 IST
കണ്ണൂർ: കണ്ണൂർ കോർപറേഷൻ 2025 - 2026 വർഷിക പദ്ധതിയിലുൾപ്പെടുത്തി കോർപറേഷൻ പരിധിയിലെവനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണവും നടത്തി.
ജവഹർ സ്റ്റേഡിയത്തിൽ ഡെ: മേയർ കെ പി താഹിർഉദ്ഘാടനം ചെയ്തു. കോർപറേഷൻസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റിഅദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേർസൺഷമീമ ടീച്ചർ സ്വാഗതം പറഞ്ഞു. കോർപറേഷൻസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ ദീപക്, റിഷാം താണ , വി കെ മുഹമ്മദലി,അഡ്വ സോന ജയറാം മെഡിക്കൽ ഓഫീസർ ഡോ: സിവിടി ഇസ്മയിൽ എന്നിവർ സംസാരിച്ചു.ഡോ: സി ജസ്ന ബോധവൽക്കരണ ക്ലാസെടുത്തു.
.jpg)

