പയ്യാമ്പലം ബീച്ച് റോഡിലെ തട്ടുകടകളും ബങ്കുകളും ഒരാഴ്ചക്കുള്ളിൽ നീക്കാൻ കണ്ണൂർ കോർപറേഷൻ മേയറുടെ നിർദ്ദേശം

Kannur Corporation Mayor orders removal of thatched shops and bunks on Payyambalam Beach Road within a week

കണ്ണൂർ: ഗതാഗതക്കുരുക്ക്, വെള്ളത്തിൻറെ ഗുണനിലവാരപ്രശ്നങ്ങൾ, ശുചിത്വമില്ലായ്മ, പകർച്ചവ്യാധി ഭീഷണികൾ എന്നിവ കണക്കിലെടുത്ത് പയ്യാമ്പലം ബീച്ച് റോഡിലെ മുഴുവൻ തട്ടുകടകളും ബങ്കുകളും പെട്ടികളും ഒരാഴ്ചക്കുള്ളിൽ നീക്കം ചെയ്യുന്നതിന് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന് മേയർ ടി ഇന്ദിര നിർദ്ദേശം നൽകി.പയ്യാമ്പലം ബീച്ച് റോഡിലെ അനധികൃത തട്ടുകടകൾ കാരണം ബീച്ച് റോഡിൽ വാഹനഗതാഗതം പലപ്പോഴും തടസ്സപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. 

ബീച്ചിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ പോലീസ്, ഫയർപോഴ്സ്, ആംബുലൻസ്, മറ്റ് രക്ഷാ പ്രവർത്തനങ്ങൾ എന്നിവക്ക് എത്തിച്ചേരുന്നതിന് തടസ്സമുണ്ടാകുന്നതായും മേയർ ചൂണ്ടിക്കാട്ടി. പരാതിക്കിടയാക്കിയപെട്ടിക്കടകളും ബങ്കുകളും  ഉടമസ്ഥർ സ്വമേധയാ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം കോർപ്പറേഷൻ നീക്കം ചെയ്ത് ലേലം ചെയ്ത് കൈയ്യൊഴിയുന്നതാണെന്നും മേയർ പി. ഇന്ദിരഅറിയിച്ചു.

Tags