കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരയ്ക്കെതിരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kannur Corporation Mayor Indira attacked by LDF workers: admitted to hospital

കണ്ണൂർ : കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിരയെ എൽ.ഡി.എഫ് നടത്തിയ കോർപറേഷൻഉപരോധത്തിനിടെ കൈയ്യേറം ചെയ്തതായി പരാതി ഇന്ന് രാവിലെ 9.45 നാണ് സംഭവം. ഇന്ന് രാവിലെ ഒൻപതു മണി മുതൽ എൽ.ഡി.എഫ് പ്രവർത്തകർ ഉപരോധ സമരത്തിൻ്റെ ഭാഗമായി കോർപറേഷൻ കാര്യാലയത്തിൻ്റെ മുൻപിൽ ഉപരോധിച്ചിരുന്നു. ഇതിനിടെ കാര്യാലയത്തിലേക്ക് കടക്കാൻ ശ്രമിച്ച മേയറെയും കൗൺസിലർമാരെയും തടയുകയായിരുന്നു. 

ഇതിനിടെയാണ് ഉന്തുംതള്ളലിൽ മേയർക്ക് പരുക്കേറ്റത്. ഇതു വകവയ്ക്കാതെ മേയറുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ യോഗം ചേർന്നിരുന്നുവെങ്കിലും ഇതിനിടെ ക്ഷീണം നേരിട്ട മേയറെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മേയറെ ഉപരോധിച്ചതിൽ പ്രതിഷേധിച്ചു റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടി.ഒമോഹനൻ, റിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. എന്നാൽ മേയർക്ക് കാര്യാലയത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കമ്പി തട്ടി പരുക്കേറ്റതാണെന്ന് എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം കൺവീനർ എൻ ചന്ദ്രൻ പ്രതികരിച്ചു.

Tags