കണ്ണൂർ കോർപറേഷൻ 83 ദൂരഹിതർക്ക് പട്ടയം നൽകി

Kannur Corporation issues land titles to 83 remote beneficiaries
Kannur Corporation issues land titles to 83 remote beneficiaries

കണ്ണൂർ: പ്രതികൂലമായ സാഹചര്യങ്ങളെ നേരിട്ടാണ് കണ്ണൂർ കോർപറേഷൻ അഭിമാന പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സതീശൻ.  കോർപ്പറേഷൻറെ പദ്ധതിയിൽ ഉൾപ്പെടുത്തി 83 ഭൂരഹിതർക്ക് ഭൂമി നൽകുന്നു പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുടുംബങ്ങൾക്ക് വാസയോഗ്യം ഒരുക്കുക എന്നത് മാതൃകാപരമായ പ്രവർത്തനമാണ്. സംസ്ഥാന സർക്കാർ ഫണ്ട് ഉൾപ്പെടെ വെട്ടിച്ചുരുക്കി തദ്ദേശ സ്ഥാപനങ്ങൾ വളരെയധികം പ്രതിസന്ധികളിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

tRootC1469263">

ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. 4.10 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതി  കോർപ്പറേഷനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനാർഹമായതാണെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു.  കോർപ്പറേഷൻ പരിധിയിൽ  തന്നെ ഭൂമി കണ്ടെത്തിയവർക്ക് 5 ലക്ഷം രൂപയും കോർപ്പറേഷന് പുറത്ത് 2.70 ലക്ഷം രൂപയുമാണ് നൽകിയത്. ഇതിൽ 81 പേർക്കും കോർപ്പറേഷൻ പരിധിയിലും രണ്ട് പേർക്ക് ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലുമാണ് ഭൂമി ലഭിച്ചിട്ടുള്ളത്.

ചടങ്ങിൽ ഡപ്യൂട്ടി മേയർ അഡ്വ: പി ഇന്ദിരസ്വാഗതം പറഞ്ഞു.മുൻ മേയർ അഡ്വ.ടി ഒ മോഹനൻ , രാഷ്ട്രീയപാർട്ടി നേതാക്കളായ അഡ്വ. മാർട്ടിൻ ജോർജ്ജ്, സി സമീർ,അഡ്വ.കെ അജയകുമാർ ,ടി സി മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ പി കെ രാഗേഷ് , പി ഷമീമ ടീച്ചർ, എം പി രാജേഷ്, വി കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ,  കൗൺസിലർമാരായ ടി രവീന്ദ്രൻ , എൻ ഉഷ, വി കെ ഷൈജു, അഡീഷണൽ സിക്രട്ടറി, സുപ്രണ്ടിങ് എഞ്ചിനീയർ സുബ്രഹ്മണ്യൻ, പ്ലാനിങ് റിസോഴ്സ് പേർസൺ പി പി കൃഷ്ണൻ , തുടങ്ങിയവർ സംബന്ധിച്ചു.

Tags