കണ്ണൂർ കോർപറേഷൻ സംരംഭകത്വ ബോധവൽക്കരണ ശില്പശാല നടത്തി
Feb 21, 2026, 21:24 IST
കണ്ണൂർ : കോർപ്പറേഷന്റെയും ജില്ലാവ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കോർപ്പറ്റേഷൻ പരിധിയിലെ ഗുണഭോക്താക്കൾക്കായി സംരംഭകത്വ ബോധവൽക്കരണ ശിൽപ്പശാല നടത്തി. കോർപ്പറേഷൻ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച പരിപാടി വികസന കാര്യ ചെയർ പേഴ്സൺ അഡ്വ:ലിഷ ദീപക്കിന്റെ അധ്യക്ഷതയിൽ മേയർ അഡ്വ: പി ഇന്ദിര ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽശ്രീജ മഠത്തിൽ, റിജിൽചന്ദ്രൻ മാക്കുറ്റി, അഡ്വ :സോനാ ജയറാം, റിഷാൻ താണ, കൗൺസിലർ ബിസ്മില്ലാ ബീവി സംസാരിച്ചു. വ്യവസായ വികസന ഓഫീസർഷൈജു പി ക്ലാസുകൾ കൈകാര്യം ചെയ്തു. കോർപറേഷൻ വ്യവസായ വികസന ഓഫീസർ സിറാജ് എസ് എ പി സ്വാഗതവും, ബി ഡി എസ് പി സജിൻ നന്ദിയും പറഞ്ഞു.
.jpg)

