പകർച്ചവ്യാധിമഴക്കാല പൂർവ ശുചീകരണത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം

Kannur Corporation Council meeting calls for special attention to pre-monsoon cleaning during pandemic

കണ്ണൂർ: ഇന്ദിര ഗ്യാര ണ്ടിയുടെ ഭാഗമായി നടപ്പിലാക്കിയ പ്രിയദർശിനി പദ്ധതിയിലൂടെ കേരളത്തിലെ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാരിന് അഭിനന്ദനമറിയിച്ച് കോർപറേഷൻ കൗൺസിൽ യോഗം. പദ്ധതിയെ അനുകൂലിച്ചു ഭരണകക്ഷി കൗൺസിലർമാരും പ്രതികൂലിച്ചു പ്രതിപക്ഷ കൗൺസിലർമാരും അഭിപ്രായം രേഖപ്പെടുത്തി. കോർപറേഷൻ ഡിവിഷനുകളിലെ മഴക്കാല പൂർവ ശുചീകരണത്തിൽ കൗൺസിലർമാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന്  കൗൺസിൽ യോഗത്തിൽ മേയർ പി. ഇന്ദിര അറിയിച്ചു. മതിയായ ശുചീകരണ തൊഴിലാളികളുടെ അഭാവം മൂലം വേണ്ട രീതിയിൽ ശുചീകരണം നടപ്പിലാക്കാൻ സാധിക്കുന്നില്ലായെന്നും ടൗൺ മേഖല കേന്ദ്രീകരിച്ച് മാത്രമാണ് ശുചീകരണ പ്രവർത്തനങ്ങൾ  നടക്കുന്നതെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ജല അതോറിറ്റിയുടെ മെല്ലെപോക്ക് നയത്തെ  കൗണ്‍സിലർമാർ വിമര്‍ശിച്ചു.

 ജല അതോറിറ്റി ജല വിതരണ പൈപ്പ് സ്ഥാപിക്കാനായി  വെട്ടിപൊളിച്ച റോഡുകൾ നന്നാക്കാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെയായി  പൂർണമായി റോഡുകൾ നന്നാക്കാനുള്ള ശ്രമം അധികൃതർ സ്വീകരിച്ചിട്ടില്ല. ഇത്തരത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ   എല്ലാ കൗൺസിലർമാരും ജലഅതോറിറ്റിയില്‍ പോയി സമരം ചെയ്യേണ്ടിവരുമെന്ന് മേയര്‍ പറഞ്ഞു. കണ്ണൂര്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ റോഡുകളിൽ സീബ്രലൈൻ പുനസ്ഥാപിക്കാൻ യോഗത്തിൽ തീരുമാനിച്ചു. 

തെരുവു നായ ശല്യവുമായി ബന്ധപ്പെട്ട് കൗൺസിലർമാർ ആശങ്ക അറിയിച്ചതിനെ തുടർന്ന് തെരുവ്‌ നായ ശല്യത്തിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.  കോർപറേഷൻ പരിധിയിൽ സ്ഥാപിച്ച പല തെരുവു വിളക്കുകളും മരച്ചില്ലകള്‍ക്കിടയിലായതിനാല്‍ വെളിച്ചം ലഭിക്കുന്നതിൽ ജനങ്ങൾക്ക്  ബുദ്ധിമുട്ടനുഭവപ്പെടുന്നതായി കൗൺസിലർമാർ അറിയിച്ചു. അത്തരം ചില്ലകള്‍ വെട്ടിമാറ്റാനുള്ള ഇടപെടൽ നടത്താൻ  മേയർ നിർദേശം നൽകി.  ടെണ്ടര്‍ എടുത്ത് പണി പൂർത്തിക്കരിക്കാത്ത കരാറുകാര്‍ക്കെതിരെ കർശന നടപടി എടുക്കാനും കൗൺസിലിൽ തീരുമാനമായി. നടന്‍ സലീം കുമാറിന്‍റെ മരണത്തിൽ  കൗണ്‍സില്‍ യോഗം അനുശോചിച്ചു.
 

Tags