തെരുവ് നായയുടെ പരാക്രമം, കണ്ണൂർ കോർപ്പറേഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബി ജെ പി

street dog
street dog

കണ്ണൂർ: നഗരത്തിൽ തെരുവു നായകളുടെ പരാക്രമം വർദ്ധിച്ചുവരുന്നു.  ചുരുങ്ങിയ മണിക്കൂറിനകം 40ലധികം ആളുകളെയാണ് കടിച്ചു പരിക്കേൽപ്പിച്ചത്.  കോർപ്പറേഷനും മേയറും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

ഇതുവരെ കുട്ടികൾ പുറത്തിറങ്ങാൻ ഭയപ്പെടുകയായിരുന്നു. ഇപ്പോൾ മുതിർന്നവരും ഭയപ്പാടിലാണ്. അലഞ്ഞുതിരിയുന്നവയെ പിടികൂടി പ്രത്യേകമായി പാർപ്പിക്കണം. പേപ്പട്ടികളെയും തെരുവ് നായകളെയും പിടികൂടാൻ എല്ലാവിധ നിയമങ്ങളും ഉണ്ടായിരിക്കെ, കണ്ണൂർ കോർപ്പറേഷൻ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.  യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം- ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട്  കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു.

tRootC1469263">

Tags