കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ കിണർ വൃത്തിയാക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു

Worker falls to death while cleaning well of under-construction house in Kannur

പിണറായി : നിർമാണത്തിലിരിക്കുന്ന വീടിന്റെ കിണർ വൃത്തിയാ ക്കുന്നതിനിടെ തൊഴിലാളി വീണുമരിച്ചു. കൊളശേ രി പാറക്കോട്ട് മഠത്തിൽ താഴെ കുനിയിൽ വി മഹേശനാ (55) ണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെപതിനൊ ന്നരയോടെ വടക്കുമ്പാട് പാറക്കെട്ടിൽ ആയുർവേദ ഡിസ്പൻസറിക്ക് സമീപം ഷബാഹിറിൻ്റെ വീട്ടിലായി രുന്നു അപകടം.

കിണറ്റിലെ മോട്ടോർ നന്നാക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴു തി വീഴുകയായിരുന്നു. കൂ ടെയുണ്ടായിരുന്ന തൊഴി ലാളികൾ ഉടൻ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: ജിസ്ന. മകൻ: അഭി ജിത് (മട്ടന്നൂർ പോളിടെക് നിക് വിദ്യാർഥി). സഹോദ രങ്ങൾ: രമേശൻ (റിട്ട. എക്സൈസ്), സരോജിനി, ശോഭന, അശോകൻ, ധനേശൻ, പരേതനായ രാമകൃഷ്ണൻ.

Tags