കണ്ണൂരിൽ എസ്.എഫ്.ഐ പ്രവർത്തകർ പിഴുതെടുത്ത് ചുമലിലേറ്റിയത് കൊടിമരം കോൺഗ്രസ് സ്ഥാപിച്ചതല്ല

The Congress did not establish the SFI workers who uprooted and carried them on their shoulders in Kannur
The Congress did not establish the SFI workers who uprooted and carried them on their shoulders in Kannur


കണ്ണൂർ : കണ്ണൂരിൽ എസ്.എഫ്.ഐ പ്രതിഷേധപ്രകടനത്തിനിടെ പ്രവർത്തകർ പിഴുത് മാറ്റിയത് കോൺഗ്രസ് കൊടിമരല്ലെന്ന് തെളിഞ്ഞു. കോൺഗ്രസ് വിമത നേതാവും കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.കെ.രാഗേഷിൻ്റെ നേതൃത്വത്തിലുള്ള രാജീവ് ജികൾച്ചറൽ ഫോറം സ്ഥാപിച്ച കൊടിമരമാണ് പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകർ പിഴുതു മാറ്റിയത്. കോൺഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ചായിരുന്നു എസ്.എഫ്.ഐ പ്രവർത്തകർ കൊടിമരം പിഴുത് ചുമലിലേറ്റി കണ്ണൂർ നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തിയത്. 

tRootC1469263">

പ്രകടനത്തിനിടെ കെ സുധാകരൻ്റെ ചിത്രമുള്ള ഫ്ളക്സ് ബോർഡും നശിപ്പിച്ചിരുന്നു. ഇടുക്കി എൻജിനിയറിങ് കോളേജിലെ രക്തസാക്ഷി ധീരജിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനെതിരെയാണ് കണ്ണൂർ നഗരത്തിൽ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയത്.

Tags