പട്ടുവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി


ധർണ്ണ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ടി ദാമോദരൻ അധ്യക്ഷൻ വഹിച്ചു.
തളിപ്പറമ്പ : പട്ടുവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ആശാവർക്കർമാരും അംഗൻവാടി ജീവനക്കാരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമര ആവശ്യങ്ങൾ അംഗീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പട്ടുവം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടുവ പഞ്ചായത്ത് ഓഫീസ് മുൻപിൽ ധർണ്ണ നടത്തി. ധർണ്ണ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവൻ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ടി ദാമോദരൻ അധ്യക്ഷൻ വഹിച്ചു.
പഞ്ചായത്ത് മെമ്പറായ ടി. പ്രദീപൻ, ഇ ശ്രുതി, മുൻ പഞ്ചായത്ത് മെമ്പർ സി.പി പ്രസന്ന , യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് സി.കെ ഉബൈസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.വി ആദിത്യൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇ ഉമാദേവി , മത്സ്യതൊഴിലാളി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി പി ആലി, മത്സ്യതൊഴിലാളി ബ്ലോക്ക് പ്രസിഡണ്ട് പി,അബ്ദുൽ ഖാദർ ,പി സാബിറ ', വി ഷീബ, ബേബി ഗീത, പി ഗീത എന്നിവർ പ്രസംഗിച്ചു
