ആന്തൂർ മുനിസിപ്പാലിറ്റിയിലെ കെടുകാര്യസ്ഥിതിയും അഴിമതിയും അന്വേഷിക്കണം; നൗഷാദ് ബ്ലാത്തൂർ

anthoor dharna
anthoor dharna

ആന്തൂർ മുനിസിപ്പാലിറ്റിയിൽ നടക്കുന്ന കടുകാര്യസ്ഥിതിയും, അനധികൃത നിർമ്മാണങ്ങളും അഴിമതിയും, അനധികൃതനിയമനങ്ങളും, അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരം ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബാഖവി ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ : ആന്തൂർ മുനിസിപ്പാലിറ്റിയിലെ കെടുകാര്യസ്ഥിതിയും അഴിമതിയും അന്വേഷിക്കണമെന്ന് നൗഷാദ് ബ്ലാത്തൂർ പറഞ്ഞു. ആശാവർക്കർമാരുടെ സമരം അടിയന്തരമായി ഒത്തുതീർപ്പാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്  ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

ആന്തൂർ മുനിസിപ്പാലിറ്റിയിൽ നടക്കുന്ന കടുകാര്യസ്ഥിതിയും, അനധികൃത നിർമ്മാണങ്ങളും അഴിമതിയും, അനധികൃത നിയമനങ്ങളും, അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരം ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബാഖവി ഉദ്ഘാടനം ചെയ്തു.

ആന്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ആദംകുട്ടി അധ്യക്ഷത വഹിച്ചു, ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ പി എം പ്രേംകുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എ എൻ ആന്തൂരാൻ, വത്സൻ കടമ്പേരി, രഘു നാഥ് തളിയിൽ, സുജാത പി,സരിത, നൗഷാദ് പുന്നക്കുളങ്ങര, നാരായണൻ ചേര, പ്രവീൺ പി, എന്നിവർ പ്രസംഗിച്ചു

Tags