സ്വതന്ത്ര കർഷക സംഘം കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി
കണ്ണൂർ: കർഷക തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും കർഷക ദ്രോഹ നടപടികൾ സ്വീകരിച്ചും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അനിയൻബാവ ചേട്ടൻ ബാവ കളിക്കുകയാണെന്ന് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.ടി സഹദുള്ള.സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റ് പടിക്കൽ സംഘടിപ്പിച്ച കർഷക ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന കേർപ്പറേറ്റുകൾക്ക് മാത്രം ആനുകൂല്യങ്ങൾ നൽകി കർഷകരെ പൂർണമായും അവഗണിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.അധികാരം അഴിമതി നടത്താനുള്ള അവസരമായി ഉപയോഗിച്ച് ലാവ്‌ലിൻ കേസിലുൾപ്പെടെ കുടുംബമടക്കം അഴിമതി നടത്തി സാധാരണക്കാരുടെ ആനൂകൂല്യങ്ങൾ ഇല്ലാതാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡണ്ട് അഡ്വ. അഹമ്മദ് മാണിയൂർ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി പി പി മഹമൂദ് സ്വാഗതം പറഞ്ഞു.സ്വതന്ത്ര കർഷകസംഘം സംസ്ഥാന സെക്രട്ടറി എം പി എ റഹീം മുഖ്യപ്രഭാഷണംനടത്തി.കർഷകസംഘം വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട റോഷ്നി ഖാലിദിനെ എം പി എ റഹീം ഷാൾ അണിയിച്ചു ആദരിച്ചു. മുസ്ലിംലീഗ്ജില്ലാഭാരവാഹികളായ അഡ്വ. എം.പി. മുഹമ്മദലി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ , ബി കെ അഹമ്മദ്, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത്,സ്വതന്ത്ര കർഷകസംഘം ജില്ലാ ഭാരവാഹികളായ എ സി കുഞ്ഞബ്ദുള്ള ഹാജി, ,എംപി അബ്ദുറഹിമാൻ , അഡ്വ.കെ.എം പി മുഹമ്മദ് കുഞ്ഞി, പി കെ അബ്ദുൽ ഖാദർ മൗലവി, നസീർ ചാലാട് ,പി സി എം അഷ്റഫ്, പി കെ സി ഇബ്രാഹിം ഹാജി, കെ വി ഹാരിസ്, അബ്ദുള്ള ഹാജി പുത്തൂർ, പി പി മുഹമ്മദലി, ടി വി അസൈനാർ മാസ്റ്റർ, പിസി അഹമ്മദ് കുട്ടി, സി എറമുള്ളാൻ , അബൂബക്കർ വായാട് പ്രസംഗിച്ചു.
.jpg)

