കണ്ണൂർ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

Theft at business establishments in Kannur city


കണ്ണൂർ: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കണ്ണൂർ യോഗശാല റോഡിന് സമീപത്തെ രണ്ട് സ്ഥാപനങ്ങളിൽ കയറിയ മോഷ്ടാക്കൾ പണം കവർന്നു. യോഗശാല റോഡിലെ കെ.പി. സ്വാലിഹിന്റെ ഉടമസ്ഥതയിലുള്ള സ്വാലിഹ് ഹോളിഡേയ്സ് ടൂർസ് ആന്റ് ട്രാവൽസിന്റെ ഷട്ടർ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 2100 രൂപ കവർന്നു.

തൊട്ടടുത്ത കെ.റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഐ.പി.എച്ച് ബുക്സിലും മോഷണം നടന്നു. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശവലിപ്പിൽ സൂക്ഷിച്ച 5000 രൂപ എടുത്താണ് സ്ഥലം വിട്ടത് .ടൗൺ എസ്.ഐ ടി.എം. വിപിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്ത് പരിശോധന നടത്തി.

Tags