കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ നടത്തി: 30 വാറൻഡ് പ്രതികൾ പിടിയിൽ

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

കണ്ണൂർ: ക്രമസമാധാന നില തകർക്കുന്നവർക്കും ലഹരി മാഫിയകൾക്കുമെതിരെ നടപടികൾ ശക്തമാക്കി കണ്ണൂർ സിറ്റി പോലീസ്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദ്ദേശപ്രകാരം നവംബർ 21, 22 തീയതികളിലായി ജില്ലാ പരിധിയിൽ നടത്തിയ വിപുലമായ പ്രത്യേക പരിശോധനയിൽ (കോമ്പിങ് ഓപ്പറേഷൻ) 20 നോൺ ബെയിലബിൾ വാറന്റുകളും 10 ലോങ്ങ് പെൻഡിങ് വാറന്റുകളും ഉൾപ്പെടെ ആകെ 30 വാറന്റ് പ്രതികൾ പിടിയിലായി.

വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി നടത്തിയ വ്യാപക വാഹന പരിശോധനയിലും മറ്റ് പരിശോധനകളിലും നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വാഹന പരിശോധനയിൽ 80 അന്തർ സംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെ ആകെ 2,119 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 42 കേസുകളും പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചതിന് 10 കേസുകളും കണ്ടെത്തി. മയക്കുമരുന്നുമായി ബന്ധപ്പെട്ട് 22 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും ജില്ലയിൽ ഇത്തരം പരിശോധനകളും നടപടികളും കൂടുതൽ ശക്തമായി തുടരുമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ  അറിയിച്ചു.

Tags