മിന്നും പ്രകടനവുമായി കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണറും സംഘവും :ജേർണലിസ്റ്റ് വോളിയിൽ യുവജന സംഘടനാ നേതാക്കൾ പൊരുതി തോറ്റു

Kannur City Police Commissioner and his team put up a brilliant performance: Youth organization leaders fought and lost in the journalist volley

കണ്ണൂർ: കണ്ണൂർ പ്രസ് ക്ളബ്ബ് തുളസി ഭാസ്കരൻ സ്മാരക ആസ്റ്റർ മിമ്സ് ഏഴാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ ടൂർണമെൻ്റിന് ആവേശകരമായ സമാപനം. മൂന്നാം ദിനത്തിൽ നടന്ന പ്രദർശന മത്സരത്തിൽ കളത്തിലിറങ്ങിയ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജും സംഘവും യുവജന സംഘടനാ നേതാക്കളുമായി കടുത്ത മത്സരം തന്നെ നടത്തി. 

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി എം അഖിലിൻ്റെ നേതൃത്വത്തിൽ യുവജന സംഘടനാ നേതാക്കളായ മുഹമ്മദ് അഫ്സൽ, വിജിൽ മോഹൻ, മുഹമ്മദ് ഷമ്മാസ്, വൈഷ്ണവ് , സി.കെ മുഹമ്മദലി അനുരാഗ് , സാഗർ തുടങ്ങിയവർ ഉൾപെടുന്ന കണ്ണൂരിൻ്റെ സമര യൗവനങ്ങളോടാണ് പൊലീസ്  എറ്റുമുട്ടിയത്. മികച്ച സർവുകളിലൂടെ സിറ്റി പൊലിസ് കമ്മിഷണർ പി. നിധിൻ രാജ് പോയൻ്റുകൾ നേടിയപ്പോൾ ഒപ്പമുണ്ടായിരുന്ന ടീമും സ്മാഷുകളിലൂടെയും പ്ളേസുകളിലൂടെയും വിജയത്തിന് ഗതിവേഗം കൂട്ടി. ‌

സേനയുടെ കരുത്തിനെ ശക്തമായി പ്രതിരോധിച്ചെങ്കിലും യുവജന സംഘടനാ പ്രതിനിധികൾ ഒടുവിൽ പൊരുതി തോൽക്കുകയായിരുന്നു. തുടർന്ന് ജേർണലിസ്റ്റ് വോളി അവസാന റൗണ്ടിൽ കണ്ണൂർ പ്രസ് ക്ളബ്ബ്, കോഴിക്കോട്, കെ യു ഡബ്ള്യൂ ജെ  സ്റ്റേറ്റ് ടീമുകൾ ഏറ്റുമുട്ടി.

Tags