കണ്ണൂർ സിറ്റി ജനമൈത്രി പോലീസിന്റെ മൈഗ്രന്റ് ലേബർ ജനമൈത്രി സുരക്ഷാ പദ്ധതി: അതിഥി തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു

Kannur City Janamaithri Police’s Migrant Labour Safety Scheme: School bags distributed to the children of migrant workers.

കണ്ണൂർ: മൈഗ്രന്റ് ലേബർ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി കണ്ണൂർ സിറ്റി ജനമൈത്രി പോലീസ് അതിഥി തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. കണ്ണൂർ സിറ്റി പോലീസ് സഭാഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണ വിതരണ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കി. ദൈവത്താർകണ്ടി ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ബാഗുകൾ വിതരണം ചെയ്തത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ  ബി വി വിജയ ഭരത് റെഡ്ഡി ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്  ഷാജി വർഗ്ഗീസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്കുള്ള സ്കൂൾ ബാഗുകളുടെ വിതരണം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറും അഡീഷണൽ എസ്.പിയും ചേർന്ന് നിർവ്വഹിച്ചു. എ.ഡി.എൻ.ഒ, എസ്.പി.സി, കണ്ണൂർ സിറ്റി . രാജേഷ് കെ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ . ദീപ. വി വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും ദൈവത്താർകണ്ടി യുപി സ്കൂൾ ഹെഡ് മാസ്റ്റർ  ദേവേശൻ സി  എ.ഡി.എൻ.ഒ, ജനമൈത്രി പോലീസ് കണ്ണൂർ സിറ്റി ഓഫീസർ വിജേഷ് സി, പിടിഐ പ്രസിഡണ്ട്  പ്രജീഷ് ടി സംസാരിച്ചു റിട്ട. എസ് ഐ  ഷഹീഷ് കെ കെ നന്ദി പറഞ്ഞു. ദൈവത്താർകണ്ടി ഗവൺമെന്റ് യുപി സ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

Tags