കണ്ണൂർ നഗരത്തിൽ ദുഃഖവെള്ളി ദിനത്തിൽ കുരിശിൻ്റെ വഴി നടത്തി
Apr 3, 2026, 14:25 IST
കണ്ണൂർ:ദുഃഖവെള്ളി ദിനമായ ഇന്ന് (3)രാവിലെ കണ്ണൂർ നഗരത്തിൽ സംയുക്ത കുരിശിന്റെ വഴി നടന്നു . തെക്കിബസാർ ഹോളി ഫാമിലി പള്ളിയിൽനിന്ന് ആരംഭിച്ച കുരിശിന്റെ വഴിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർ നേതൃത്വം നൽകി.
കുരിശുമേന്തി ബിഷപ്പുമാർ നഗരം ചുറ്റി കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമാപിച്ചു.തുടർന്ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന ചടങ്ങിൽ ഡോ. അലക്സ് വടക്കുംതല സന്ദേശം നൽകി.
.jpg)


