കണ്ണൂരിൽ മൂന്ന് പിഞ്ചുമക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ മാതാവിനും കാമുകനുമെതിരെ കോടതി നിർദ്ദേശപ്രകാരം പൊലിസ് കേസെടുത്തു
തളിപ്പറമ്പ്: പറക്കമുറ്റാത്ത പിഞ്ചുമക്കളെ ഉപേക്ഷിച്ചു ഒളിച്ചോടിയ മാതാവിനും കാമുകനുമെതിരെ കോടതി ഉത്തരവ് പ്രകാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ചൊറുക്കളയിൽ മഹ്റൂഫിന്റെ പരാതിയിലാണ് ചൊറുക്കളയിലെ മുബഷിറ(29) കാമുകൻ അൽത്താഫ്(31) എന്നിവർക്കെതിരെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പൊലിസ് കേസെടുത്തത്.2011 ഏപ്രിൽ മൂന്നിനാണ് മഹറൂഫ് വിവാഹിതനായത്.
ഇവർക്ക് ഒൻപത്, അഞ്ച്, രണ്ട് വയസുളള മൂന്ന് കുട്ടികളുണ്ട്. അൽത്താഫിനോടുളള പ്രണയത്താൽ കഴിഞ്ഞ ജൂൺ പതിനെട്ടിന് മുബഷിറ മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു ഇയാളോടൊപ്പം ഒളിച്ചോടുകയായിരുന്നു. കണ്ണൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ഇന്റർവ്യൂവിന് പോകുന്നുവെന്ന് പറഞ്ഞാണ് ഇവർ വീടുവിട്ടിറങ്ങിയത്. രാത്രിയായിട്ടും വരാത്തതിനെ തുടർന്നാണ് ബന്ധുക്കൾ തളിപ്പറമ്പ് പൊലിസിൽ പരാതി നൽകിയത്.
മുബഷിറയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഭർതൃമതിയും അൽത്താഫും ആറുമാസക്കാലമായി പ്രണയത്തിലാണെന്ന് കണ്ടെത്തിയത്. ഒളിച്ചോടിയ ഇവർ ആലപ്പുഴയിലാണ് ഒന്നിച്ചു താമസിച്ചിരുന്നത്. പൊലിസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് ഭർത്താവ് മഹ്റൂഫ് അഭിഭാഷകൻ മുഖേനെ കോടതിയെ സമീപിച്ചത്.
.jpg)

