മാലിന്യ വിമുക്ത നവകേരള സൃഷ്ടി ; പതിറ്റാണ്ടുകളായി അടിഞ്ഞ് കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ചാൾസൺ സ്വിമ്മിങ് അക്കാദമി

cleaning
cleaning

 35 വലിയ ചാക്കുകളിലായി ഫൈബർ വള്ളങളും, നാടൻ തോണിയും, കയാക്ക് വള്ളങ്ങളും ഉപയോഗിച്ചായിരുന്നു ശേഖരിച്ചത്

തളിപ്പറമ്പ : മാലിന്യ വിമുക്ത നവകേരള സൃഷ്ടിയുടെ ഭാ​ഗമായി ; പതിറ്റാണ്ടുകളായി അടിഞ്ഞ് കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ചാൾസൺ സ്വിമ്മിങ് അക്കാദമി.പെരുമ്പ മുതൽ ചൂട്ടാട് അഴിമുഖം വരെ ഇരു കരകളിലും പതിറ്റാണ്ടുകളായി അടിഞ്ഞ് കൂടിയിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ചത്. ഞായറാഴ്ച രാവിലെ 6.30 ന് പെരുമ്പ പുഴയുടെ തീരത്ത് നടന്ന ശുചീകരണ പരിപാടി പയ്യന്നൂർ മുനിസിപ്പൽ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. 

 35 വലിയ ചാക്കുകളിലായി ഫൈബർ വള്ളങളും, നാടൻ തോണിയും, കയാക്ക് വള്ളങ്ങളും ഉപയോഗിച്ചായിരുന്നു ശേഖരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ പാലക്കോട് ഹാർബറിന് സമീപം നടന്ന സമാപന പരിപാടി രാമന്തളി പഞ്ചായത്ത് പ്രസിഡൻ്റ് വി.ഷൈമ  ഉദ്ഘാടനം നിർവഹിച്ച് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഏറ്റുവാങ്ങി. 

cleaning

പരിപാടിയുടെ ഭാഗമായ - കൂത്ത്പറമ്പ് ഫയർ സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥരായ മനോജ്, റഫീഖ് ഏണ്ടിയിൽ മക്കളായ സ്വാലിഹ, സമീഹ, ഹാഷിം, പുഞ്ചക്കാടെ അബ്രഹാം എൻ.പി, വാഷിങ്ങ്ടൺ, വില്യംസ് ചാൾസൺ,എന്നിവരായിരുന്നു ശുചീകരണ വൊളണ്ടിയർമാരായെത്തിയത്. ഏപ്രിൽ 13നാണ് പഴയങ്ങാടി പുഴയിൽ അടുത്ത ശുചീകരണ പരിപാടി തീരുമാനിച്ചിരിക്കുന്നത്.
 

Tags