സംസ്ഥാന പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് കണ്ണൂരിൽ

google news
asg

കണ്ണൂർ: ജില്ലാ പവർലിഫ്റ്റിംഗ് അസോസിയേഷൻ ആതിഥ്യം വഹിക്കുന്ന സംസ്ഥാന പുരുഷ-വനിത ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 22, 23, 24 തീയ്യതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് സെക്രട്ടറി ഭരത്കുമാർവാർത്താസമ്മേളനത്തിൽഅറിയിച്ചു.

22 ന് രാവിലെ 10 മണിക്ക് കോർപ്പറേഷൻ മേയർ അഡ്വ: ടി ഒ.മോഹനൻ ചാമ്പ്യൻ ഷിപ്പ് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 24 ന് നടക്കുന്ന സമാപനചട ങ്ങിൽ  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെകട്ടറി അഡ്വ. പി.ശശി സമ്മാനദാനം നിർവ്വഹിക്കും.

പുരുഷ വനിത വിഭാഗങ്ങളിലായി സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ 1, 2, 3, 4 ഡിവിഷനുകളിലായി കേരളത്തിന്റെ 14 ജില്ലകളിൽ നിന്നായി 400 ഓളം കായിക താരങ്ങൾ മത്സരിക്കും. വിജയികളാവുന്നവർ ദേശീയ ചാംപ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിക്കും. .
വാർത്താ സമ്മേളനത്തിൽ  സംസ്ഥാന പവർലിഫ്റ്റിംഗ് വൈസ് പ്രസിഡണ്ട്.മോഹൻ പീറ്റേഴ്സ്,  , പ്രസിഡണ്ട്സി.കെ.സദാനന്ദൻ ,വൈസ് പ്രസി. കെ.സജീവൻ ,എക്സി.മെമ്പർശ്രീനാഥ് കക്കറക്കൽ എന്നിവരുംപങ്കെടുത്തു.

dance

Tags