കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോൺ പിടികൂടി
കണ്ണൂർ : പള്ളിക്കുന്നിലുള്ള കണ്ണൂർസെൻട്രൽ ജയിലിൽ നിന്നും തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട്ഫോൺ പിടികൂടി ജയിൽ വാർഡൻ മാർ ഇന്നലെ നടത്തിയ പരിശോധനയിലാണ് .രണ്ടാം ബ്ലോക്കിൽ നിന്നുമാണ് ഒളിപ്പിച്ച സിംകാർഡുള്ള സ്മാർട്ട് ഫോൺ പിടിച്ചെടുത്തത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർടൗൺ പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
വരുംദിനങ്ങളിലും ജയിലിൽ പരിശോധന ശക്തമാക്കുമെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. നേരത്തെ ജയിലിനുള്ളിലേക്ക് കഞ്ചാവും മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും എറിഞ്ഞു കൊടുത്ത മൂന്ന് പേരെ കണ്ണൂർ ടൗൺ പൊലിസ് പിടികൂടിയിരുന്നു കഴിഞ്ഞ ജൂലായിയിൽ ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് അതീവ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ജയിലിൽ ഒരുക്കിയിട്ടുണ്ടെങ്കിലും ലഹരി ഉപയോഗവും മൊബൈൽ ഫോണുകൾ തടവുകാരിലെത്തുന്നതും തടയാൻ കഴിഞ്ഞിരുന്നില്ല.
.jpg)

