കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോണും ലഹരിവസ്തുക്കളും എറിഞ്ഞു കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ

kannur central jail
kannur central jail

കണ്ണൂർ: പള്ളിക്കുന്നിലുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ അതിക്രമിച്ചു കയറി നിരോധിതവസ്തുക്കൾ മതിൽ വഴി എറിഞ്ഞു കൊടുക്കുന്നതിനിടയിൽ യുവാവ് പിടിയിൽ. കണ്ണൂർ പനങ്കാവ് ശങ്കരൻ കടക്ക് സമീപത്തെ കെ. അക്ഷയിയെ (27) യാണ് ജയിൽ ജീവനക്കാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. 

സംഘത്തിലെ രണ്ടു പേർ രക്ഷപ്പെട്ടു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

tRootC1469263">

Tags