കണ്ണൂർ സെൻട്രൽ ജയിലിലെ എട്ട് അന്തേവാസികളും പരീക്ഷ എഴുതുന്നു ; ഹയർസെക്കന്ററി തുല്യത പരീക്ഷ ജൂലൈ 10 മുതൽ

Mobile phone seized from prisoner at Kannur Central Jail


കണ്ണൂർ : സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർസെക്കന്ററി തുല്യത പരീക്ഷ ജൂലൈ 10 ന് തുടങ്ങും. ജില്ലയിൽ 993 പേർ പരീക്ഷ എഴുതും. ഇതിൽ 455 പേർ ഒന്നാം വർഷ പരീക്ഷയും 538 പേർ രണ്ടാം വർഷ പരീക്ഷയുമാണ് എഴുതുന്നത്. 211 പുരുഷന്മാരും 782 സ്ത്രീകളുമാണ് ഉൾപ്പെടുന്നത്.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട 31 പേരും പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 28 പേരും പരീക്ഷ എഴുതുന്നുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ എട്ട് അന്തേവാസികളും പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടുന്നു. ഭിന്നശേഷിക്കാരായ 14 പേരും അഞ്ച് ജനപ്രതിനിധികളും പരീക്ഷ എഴുതുന്നുണ്ട്.

ഗവ. ഹയർ സെക്കന്ററി സ്കൂൾ മാത്തിൽ, ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ മാടായി, മൂത്തേടത്ത് ഹയർസെക്കന്ററി സ്കൂൾ തളിപ്പറമ്പ്, ഗവ. ഹയർസെക്കന്ററി സ്കൂൾ പള്ളിക്കുന്ന്, ഗവ. ഹയർസെക്കന്ററി സ്കൂൾ ചാവശ്ശേരി, ഹയർസെക്കണ്ടറി സ്കൂൾ മട്ടന്നൂർ, ഗവ. ഹയർസെക്കന്ററി സ്കൂൾ കൂത്തുപറമ്പ്, ഗവ. ബ്രണ്ണൻ ഹയർസെക്കന്ററി സ്കൂൾ തലശ്ശേരി എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.

Tags