ഗുണ്ടാ പ്രവർത്തനം തൊഴിലാക്കിയ ചാവശേരി നൗഷാദിനെ കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും അറിയപ്പെടുന്ന ഗുണ്ടയുമായ ചാവശ്ശേരി സ്വദേശി കെ.കെ. നൗഷാദിനെ (46) കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. മട്ടന്നൂർ, ഇരിക്കൂർ, തലശ്ശേരി, ചക്കരക്കൽ, ബാലുശ്ശേരി, പാനൂർ, മയ്യിൽ തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന്, മാലപൊട്ടിക്കൽ, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ 19 കേസുകളിൽ പ്രതിയാണ് ഇയാൾ.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം മട്ടന്നൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. പ്രകാശൻ വി.കെ.യുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
.jpg)

