എസ് എസ് എൽ സി പരീക്ഷിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിക്ക് അനുമോദനവും വനിത ബസ് ഡ്രൈവർക്ക് ആദരവും സംഘടിപ്പിച്ച് കണ്ണൂർ ബസ് ഓപ്പറേറ്റേർസ് വെൽവെയർ അസോസിയേഷൻ
കണ്ണൂർ : എസ് എസ് എൽ സി പരീക്ഷിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ ബസ് ഓപ്പറേറ്റേർസ് വെൽവെയർ അസോസിയേഷൻ അനുമോദിച്ചു. ഹോട്ടൽ റോയൽ പാലസിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗത്തിലാണ് അസോസിയേഷൻ മെമ്പറുടെ മകളായ മെറീന സിറിലിന് അസോസിയേഷൻ സീനിയർ മെമ്പറായ അബ്ദുൾ റഹിമാൻ മൊമന്റൊയും ക്യാഷ് അവാർഡും സമ്മാനിച്ചത്.
tRootC1469263">തുടർന്ന് അസോസിയേഷൻ മെമ്പറും, മലയോര മേഖലയിലെ ആദ്യ വനിത ബസ് ഡ്രൈവറുമായ അഖില സൗബിനെ അസോസയേഷൻ പ്രസിഡൻ്റ് കെ.വിജയൻ മൊമൻ്റെ നൽകി ആദരിച്ചു.

അതെ സമയം ബസ്സ് സർവ്വിസുകൾക്ക് മുൻപിൽ സമാന്തരസർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബസ് ഓപ്പറേറ്റേർസ് വെൽവെയർ അസോസിയേഷൻ ജനറൽ ബോഡിയോഗത്തിൽ ആവശ്യപ്പെട്ടു.ചടങ്ങിൽ സെക്രട്ടറി പ്രശാന്ത് പട്ടുവം സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിജി ലൂക്കോസ് നന്ദി രേഖപ്പെടുത്തി.
.jpg)


