കണ്ണൂരിൽ വായനാദിനാചരണത്തിൽ സാമുവൽ ആറോൺ ലൈബ്രറിക്ക് പുസ്തകങ്ങൾ കൈമാറി
Jun 19, 2025, 19:26 IST
കണ്ണൂർ : വായനാ ദിനത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പ്രവർത്തിക്കുന്ന സാമുവൽ ആറോൺ ലൈബ്രറിക്ക് സാമുവൽ ആരോണിന്റെ ബന്ധുകൂടിയായ അർച്ചന പുസ്തകങ്ങൾ കൈമാറി, പുസ്തകങ്ങൾ ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഏറ്റുവാങ്ങി.
കൃഷ്ണ ബീച്ച് റിസോർട്ട് ഉടമ അഭിഷേക്, നേതാക്കളായ വി എ നാരായണൻ, സജീവ് മാറോളി, എം പി അരവിന്ദാക്ഷൻ, അഡ്വ. റഷീദ് കവ്വായി തുടങ്ങിയവർ സംബന്ധിച്ചു
tRootC1469263">.jpg)


