കണ്ണൂരിൽ സ്ഫോടനത്തിൽ നാലാം ക്ലാസുകാരൻ്റെ മരണം: അന്വേഷണം ഊർജ്ജിതമാക്കി വളപട്ടണം പൊലിസ്

Fourth grader dies in Kannur blast: Valapattanam police intensify investigation


കണ്ണൂർ: അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിയുടെ ദാരുണ മരണത്തിനിടയാക്കിയത് കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പൊലിസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. സംഭവത്തിൽ കേസെടുത്ത വളപട്ടണം പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് പടക്കം പൊട്ടിത്തെറിച്ച്  മൂന്നുകുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ പതിനൊന്നരയോടെ പുന്നക്കപ്പാറ നിക്സസ് ആർട്‌സ് ആൻ്റ് സ്പോർട്‌സ് ക്ലബിനടു ത്തുള്ള ഗ്രൗണ്ടിലാണ് അപകടം.

പുന്നക്കപ്പാറയിലെ കുഞ്ഞി കിഴക്കേയിൽ ഉബൈദ്-റംസീന ദമ്പതികളുടെ മകൻ അമാനാ(8) ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബദാവി (7) അൻഫാൽ, (12) സൽമാൻ ഫാരിസ് (12) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ക ണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് വായിപ്പറ മ്പ് സ്കൂ‌ളിലെ നാലാംക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അമാൻ. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 

 പൊലീസ് പറയുന്നത് പ്രകാരം, സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനിടെ ഇവിടെ അടുത്ത് യു ഡി എഫ് പ്രവർത്തകർ പടക്കം പൊട്ടിച്ചിരുന്നു. അതിൽ നിന്ന് പൊട്ടാതിരുന്ന ബാക്കിയുണ്ടായിരുന്ന പടക്കങ്ങൾ കുട്ടികൾ എടുത്തുകൊണ്ടുവരികയും ​ഗ്രൗണ്ടിലെത്തിച്ച് പാർട്ടി പോപ്പറിൽ മരുന്ന് നിറച്ച് പൊട്ടിക്കുകയുമായിരുന്നു. ഇതിനിടെയുണ്ടായ സ്ഫോടനത്തിൽ അമാന്റെ കഴുത്തിന് ആഴത്തിൽ മുറിവേറ്റുവെന്നാണ്പൊലീസ് പറയുന്നത്. കുട്ടിയെ ഉടൻ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. സംഭവത്തിൽ വളപട്ടണം പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സ്ഫോടനത്തിൽ നാലാം ക്ളാസുകാരൻ കൊല്ലപെട്ടതിൻ്റെ ഞെട്ടലിലാണ് അഴീക്കോട് ഗ്രാമം. വളപട്ടണം സി ഐ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്.

Tags