കണ്ണൂരിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തെന്നിവീണവീട്ടമ്മ ദാരുണമായി മരിച്ചു

A housewife tragically died after falling from her bike onto the road in Kannur.

പയ്യന്നൂര്‍: ഭര്‍ത്താവിനൊപ്പം ബുള്ളറ്റ് ബൈക്കിൻ്റെ പിറകിലിരുന്ന് യാത്രചെയ്യുന്നതിനിടയില്‍ വീണ് പരിക്കേറ്റ വീട്ടമ്മ ദാരുണമായി മരിച്ചു. കോറോം ദേവീസഹായം സ്‌കൂളിന് സമീപത്തെ കെ.പി. ലീല (62)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 മണിയോടെ പയ്യന്നൂരിലെ ഹോട്ടൽ അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെ ഭര്‍ത്താവോടിച്ചിരുന്ന ബുള്ളറ്റിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ കോറോം റോഡില്‍ വർക്ക്ഷോപ്പിന് സമീപം തെന്നി വീഴുകയായിരുന്നു.

വീഴ്ചയില്‍ തലയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഊരിത്തെറിച്ചതിനാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടയിൽ ഇന്നലെ രാത്രിയിലാണ് അന്ത്യം. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ തെക്കുംകര (കാന്റീന്‍ മുകുന്ദ ഹോസ്പിറ്റല്‍). മക്കള്‍: സൗമ്യ, ഷൈമ. മരുമക്കള്‍: രമേശന്‍ (അമ്മ ഡ്രൈവിംഗ് സ്‌കൂള്‍ പഴയങ്ങാടി), വിനയകുമാരന്‍ (സ തേണ്‍ റെയില്‍വേ മംഗലാപുരം). പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags