കണ്ണൂർ മൊകേരിയിൽ ക്ഷേത്രോത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാവിന് മർദ്ദനമേറ്റു

police8
police8

പാനൂർ : യുവാവിനെ മർദ്ദിക്കുകയും മദ്യകുപ്പി പൊട്ടിച്ചു വയറ്റിൽ കുത്തി കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതിന് 11 പേർക്കെതിരെ പാനൂർ പൊലിസ് കേസെടുത്തു. മൊകേരിയിലെ മെൽവിൻ റോബർട്ടിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്നവർക്കെതിരെയാണ് കേസ്. 

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെ മൊകേരി കൂരാറ കവുങ്ങും വള്ളിയിലെ. ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഭീഷണിപ്പെടുത്തുകയും മർദ്ദിച്ചു പരുക്കേൽപിച്ചുവെന്നാണ് പരാതി. മെൽവിൻ സ്നേഹിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ പോയ വൈരാഗ്യത്തിലാണ് മെൽവിനെ മർദ്ദിച്ചതെന്നാണ് പരാതി.

Tags