സെറ്റായി പ്രവേശനോത്സവം; ഒന്നര നൂറ്റാണ്ടിന് ശേഷം സെൻ്റ് മൈക്കിൾസിൽ പെൺ തിളക്കം

st michle

കണ്ണൂർ: ഒന്നര നൂറ്റാണ്ട് പിന്നിട്ട കണ്ണൂർ സെൻ്റ് മൈക്കിൾസ് സ്കൂൾ അങ്കണത്ത് പുതുചരിത്രം പിറന്നു. 150 വർഷമായി ആൺകുട്ടികൾ മാത്രമുണ്ടായിരുന്ന ഒന്നാം ക്ളാസിലേക്ക് ഈ അധ്യയന വർഷത്തിൽ ആദ്യമായാണ് പെൺകുട്ടികൾ പഠിക്കാനെത്തുന്നത്. 

ഇവിടെ പ്രീസ്കൂൾ, എൽകെ.ജി, യു.കെ.ജി ക്ളാസുകൾ ഉൾപ്പെടുന്ന പ്രീ പ്രൈമറി വിഭാഗത്തിൽ പെൺകുട്ടികൾ വർഷങ്ങളായി പഠിക്കുന്നുണ്ട്. എന്നാൽ ഒന്നുമുതൽ പ്ളസ് ടൂ വരെയുള്ള ക്ളാസുകളിൽ ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം. മാനേജ്മെൻ്റ് നൽകിയ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ ഫെബ്രുവരിയിലാണ് പെൺകുട്ടികൾക്കും പ്രവേശനം നൽകാമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. 

ഇതോടെ ഈ അധ്യയന വർഷത്തിൽ 33 പെൺകുട്ടികളാണ് ഒന്നാം ക്ളാസിൽ പ്രവേശനം നേടിയത്. ആൺകുട്ടികൾ അടക്കം 150 കുട്ടികളാണ് മൂന്നു ഡിവിഷനുകളിലായി പ്രവേശനം നേടിയത്. പ്ളസ് വണ്ണിലും പെൺകുട്ടികൾക്ക് പ്രവേശനം നൽകുന്നുണ്ട്.

1865 ൽ ഈശോ സഭയാണ് ബർണശേരിയിൽ സെൻ്റ് മൈക്കിൾസ് സ്കൂൾ എന്ന ആൺപള്ളിക്കൂടം സ്ഥാപിച്ചത്. കണ്ണൂർ നഗരത്തിലെ ഏറ്റവും പഴക്കമേറിയ സ്കൂളിൽ 2500 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.
ഭിന്നതകൾ ഏതുമില്ലാതെ പുതു തലമുറയെ വളർത്തിയെടുക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് സ്കൂൾ ഏറ്റെടുക്കുന്നതെന്ന് സ്കൂൾ മാനേജർ ഫാദർ രാജു അഗസ്റ്റിൻ പറഞ്ഞു. കാലഘട്ടത്തിന് അനുസൃതമായ മാറ്റം വിദ്യാഭ്യാസ സംവിധാനത്തിലും വേണം അറിവ് നേടുന്നതിൽ ലിംഗസമത്വം ഉറപ്പാക്കാനുള്ള ചുവടുവയ്പാണിത്. 

ഈ മാറ്റത്തിന് അക്കാദമികമയ മികവുണ്ടാകുമെന്നതിൽ സംശയമില്ല സമഗ്രവും സന്തുലിതവുമായ വിദ്യാഭ്യാസം പുതു തലമുറയ്ക്ക് പകരുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണുരിൽ ഒന്നര പതിറ്റാണ്ടിനു ശേഷം പെൺകുട്ടികൾക്ക് സെൻ്റ് മൈക്കിൾ സിൽ പ്രവേശനം നൽകുന്ന ചടങ്ങിലും പ്രവേശനോത്സവത്തിലും പങ്കെടുക്കുന്നതിനായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും വിശിഷ്ട വ്യക്തികളുമെത്തിയിരുന്നു.

Tags