കണ്ണൂർ താഴെ ചൊവ്വയിൽ ടാങ്കർ ലോറിയിൽ മലിന ജലം ഒഴുക്കുന്നതിനിടെ രണ്ടു പേർ അറസ്റ്റിൽ
Jan 5, 2026, 20:52 IST
കണ്ണൂർ : താഴെ ചൊവ്വയിൽ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് മാലിന ജലം ഒഴുക്കുന്നതിനിടെ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച്ചപുലർച്ചെ മൂന്ന് മണിയോടെയാണ്സംഭവം.
താഴെ ചൊവ്വ എച്ച്പി പെട്രോൾ പമ്പിന് സമീപത്തെ റോഡരികിൽ മാലിന ജലം ഒഴുക്കുന്നതിനിടെ മമ്പറം പൊയനാട് സൈനബ മൻസിലിൽ എം പി മജിഷാദ് (35), തമിഴ്നാട് കടലൂർ സ്വദേശി ചെള്ള ദുരൈ (40) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്.
tRootC1469263">പുലർച്ചെ മലിനജലം ടാങ്കറിൽ നിന്ന് പൈപ്പിലൂടെ തള്ളുന്നുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇവരെ പിടികൂടുകയായിരുന്നു. മലിനജലം തള്ളാൻ ഉപയോഗിച്ച കെ എൽ 64 എ 7972 നമ്പർ ടാങ്കർ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
.jpg)


