കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റിൽ
Updated: Mar 21, 2025, 09:24 IST


കണ്ണൂർ : പിലാത്തറകൈതപ്രത്ത് ഗൂഡ്‌സ് ഓട്ടോ ഡ്രൈവറും ബി.ജെ.പി പ്രവർത്തകനുമായ കെ.കെ.രാധാകൃഷ്ണനെ(49) വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതി അറസ്റ്റില്‍.
പെരുമ്പടവിലെ എന്‍.കെ.സന്തോഷിനെയാണ് തോക്ക് സഹിതം പരിയാരം പോലീസ് പിടികൂടിയത്. വ്യാഴാഴ്ച്ച രാത്രി ഏഴരയോടെയാണ് രാധാകൃഷ്ണന് പുതുതായി പണിയുന്ന വിടിനോട് ചേര്‍ന്ന് വെടിവെപ്പ് നടന്നത്.
ഇരിക്കൂർകല്യാട് സ്വദേശിയായ രാധാകൃഷ്ണന്‍ 20 വര്‍ഷമായി കൈതപ്രത്താണ് താമസം. ബി.ജെ.പി, സംഘപരിവാര്‍ പ്രവര്‍ത്തകനും സാമൂഹ്യ രംഗത്തെ സക്രിയ സാന്നിധ്യവുമാണ്. ഭാര്യ: മിനി.മക്കള്‍: അഭിജിത്ത് ( വിദ്യാര്‍ത്ഥി, മംഗലാപുരം), അര്‍പ്പിത് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി). മൃതദേഹം കണ്ണൂർ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
