കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കണം: എയർ ഇന്ത്യ എക്സ്പ്രസിന് കത്തയച്ച് മന്ത്രി സണ്ണി ജോസഫ്

Minister Sunny Joseph says the state will have to think again about the Athirappilly hydroelectric project.

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (KIAL) നിന്നുള്ള ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ കൂടുതൽ വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാളിന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് കത്തയച്ചു.

കണ്ണൂർ, കാസർഗോഡ്, വയനാട്, കോഴിക്കോടിന്റെ ചില ഭാഗങ്ങൾ, കർണാടകയിലെ കുടക് പ്രദേശം എന്നിവ ഉൾപ്പെടുന്ന വലിയൊരു യാത്രാവിഭാഗമാണ് കണ്ണൂർ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. ഈ മേഖലയിലെ വിമാനയാത്രക്കാരുടെ വർധിച്ച ആവശ്യകത കണക്കിലെടുത്ത് വിമാനക്കമ്പനി മുൻഗണന നൽകി കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

വടക്കൻ കേരളത്തിലെ പ്രവാസികൾക്കും ബിസിനസ്, ടൂറിസം, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും വലിയ ആശ്വാസമാകുന്ന തരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് അനുകൂല തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

Tags