കണ്ണൂർ വിമാനത്താവള കിൻഫ്രാ പദ്ധതിക്കായി ഭൂമി വിട്ടുകൊടുത്ത വർക്ക് നഷ്ടപരിഹാരം നൽകിയില്ല: ഡിസംബർ അഞ്ചിന് സ്പെഷ്യൽ തഹസിൽദാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും

Kannur Airport: No compensation given to those who gave up land for Kinfra project: Protest march to Special Tehsildar's office on December 5
Kannur Airport: No compensation given to those who gave up land for Kinfra project: Protest march to Special Tehsildar's office on December 5

കണ്ണൂർ : പനയത്താം പറമ്പ്, മുടക്കണ്ടി, കീഴല്ലൂർ പ്രദേശങ്ങളിൽ കിൻഫ്ര വ്യവസായ പാർക്കിന് വേണ്ടി സ്ഥലം ഏറ്റെടുത്ത സർക്കാർ ഭൂഉടമകൾക്ക് വില നൽകണമെന്ന് പ്രതിഷേധ കൂട്ടായ്മ സമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു ഒന്നും രണ്ടും ഘട്ടങ്ങളിൽ സ്ഥലം ഏറ്റെടുത്ത ഭൂഉടമകൾക്ക് നഷ്ടപരിഹാരം നൽകുകയും മൂന്നാം ഘട്ടത്തിൽ ഭൂമി ഏറ്റെടുത്ത എണ്ണൂറോളം ഭൂഉടമകളെ അവഗണിക്കുകയുമാണ് ചെയ്യുന്നത്. ഇതിൽ പ്രതിഷേധിച്ചു ഡിസംബർ അഞ്ചിന് മട്ടന്നൂർ സ്പെഷ്യൽ തഹസിദാർ ഓഫീസിലേക്ക് പ്രതിഷേധ സമിതിയുടെ നേതൃത്വത്തിൽ ഭൂഉടമകൾ പ്രതിഷേധ മാർച്ചും ധർണയും നടത്തും. വായാന്തോട്ടിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ചിൽ നൂറ് കണക്കിന് കുടുംബങ്ങൾ പങ്കെടുക്കും.

tRootC1469263">

രാവിലെ 10 ന് പരിസ്ഥിതി പ്രവർത്തകൻ വിനോദ് പയ്യട ഉദ്ഘാടനം ചെയ്യും. 2019ലാണ് കിൻഫ്ര വ്യവസായ പാർക്കിങ്ങിന് ഭൂമി ഏറ്റെടുക്കുന്നതിനായി നോട്ടിഫിക്കേഷൻ വന്നത്. ഇതിനു ശേഷം സ്ഥലം അളന്ന് വില നിർണയിക്കുകയും ചെയ്തു. ജനുവരിയിൽ കിൻഫ്ര ഉദ്യോഗസ്ഥർ പനയത്താം പറമ്പിൽ ഭൂഉടമകളുടെ മീറ്റിങ് വിളിക്കുകയും. ഭൂമി ഏറ്റെടുക്കേണ്ട മുഴുവൻ തുകയും തഹസിൽദാറുടെ അക്കൗണ്ടിൽ ക്രെഡിറ്റായിട്ടുണ്ടെന്നും. അതുകൊണ്ട് ഭൂമി യുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന മുഴുവൻ രേഖകളും സമർപ്പിക്കണമെന്നു അറിയിച്ചിരുന്നു. ഭൂമിയുടെ മുഴുവൻ രേഖകളും മാർച്ച് - ഏപ്രിൽ മാസത്തിൽ സ്പെഷ്യൽ തഹസിൽദാറുടെ ഓഫീസിൽ ഹാജരാക്കിയിരുന്നു. എന്നാൽ മൂന്നാംഘട്ടത്തിൻ്റെ പണം അനുവദിക്കാതെ സർക്കാർ പിന്നോട്ടു പോയെന്ന് പ്രതിഷേധ കൂട്ടായ്മ സമിതി ഭാരവാഹികൾ ആരോപിച്ചു.

കിടപ്പ് രോഗികൾ, കിഡ്നി രോഗികൾ ' ബാങ്ക് ജപ്തി ഭീഷണി നേരിടുന്നവർ എന്നിവങ്ങനെ വിവിധ അവശതകൾ നേരിടുന്നവർ കിൻഫ്രയ്ക്കായി ഭൂമി വിട്ടു. കൊടുത്ത വരിലുണ്ട്. അളന്ന് വില നിർണയിച്ച ഭൂമിയായതിനാൽ ഇവിടെ കൃഷിയോ, നിർമ്മാണ പ്രവർത്തനങ്ങളോ വിൽപ്പനയോ നടത്താൻ കഴിയില്ല ഇതു സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ,സ്ഥലം എം.എൽ എ കെ.കെ. ശൈലജ . പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കിൽവരും ദിവസങ്ങളിൽ ഭൂഉടമകളുടെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിഷേധ കൂട്ടായ്മ അംഗങ്ങൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ വി.അശോകൻ, കെ.പി സജീവൻ, ടി.കെ. നിഷ .പി. സതി. എം. ഉഷ എന്നിവർ പങ്കെടുത്തു.

Tags