മട്ടന്നൂരിൽ കണ്ണൂർ വിമാനത്താവള ഹജ്ജ് ക്യാമ്പ് സമാപിച്ചു
മട്ടന്നൂർ:ലോക സമാധാനത്തിനും സഹവർത്തിത്വത്തിനുമായി പ്രാർഥനാമന്ത്രം മുഴക്കി അവസാന ഹാജിമാരും യാത്രയായതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിന് പരിസമാപ്തിയായി. വ്യാഴാഴ്ച ഉച്ചയോടെയാണ് 348 തീർഥാടകരുമായി ഈവർഷത്തെ അവസാന ഹജ്ജ് വിമാനം കണ്ണൂരിൽ നിന്ന് പറന്നുയർന്നത്. ഇതോടെ കണ്ണൂർ വിമാനത്താവളം വഴി 4519 തീർഥാടകരാണ് പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി യാത്ര തിരിച്ചത്.
ഹജ്ജ് ക്യാമ്പിൽ നടന്ന സമാപനo സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ജനറൽ കൺവീനർ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. നോഡൽ ഓഫീസർ എം സി കെ അബ്ദുൽ ഗഫൂർ, കോ ഓർഡിനേറ്റർമാരായ നിസാർ അതിരകം, സി കെ സുബൈർ ഹാജി, താജുദ്ദീൻ മട്ടന്നൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ വി ജാഫർ സ്വാഗതവും ഷംസുദ്ദീൻ അരിഞ്ചിറ നന്ദിയും പറഞ്ഞു.
തുടർന്ന് വളൻറിയർ മാർക്ക് അനുമോദനം നൽകി. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്തു. വളൻറിയർമാർക്ക് പെഹാരങ്ങളും സർട്ടിഫിക്കറുകളും വിതരണം ചെയ്തു. കിയാൽ എം ഡി സി ദിനേശ് കുമാർ, തുടർച്ചയായി നാല് വർഷം സെൽ ഓഫീസറായി പ്രവർത്തിച്ച പൊലീസ് മേധാവി എസ് നജീബ്, നോഡൽ ഓഫീസറായി പ്രവർത്തിച്ച എം സി കെ അബ്ദുൽ ഗഫൂർ എന്നിവരെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഒ വി ജാഫർ അധ്യക്ഷനായി. ഷംസുദ്ദീൻ അരിഞ്ചിറ, നിസാർ അതിരകം, സി കെ സുബൈർ ഹാജി എന്നിവർ സംസാരിച്ചു. താജുദ്ദീൻ മട്ടന്നൂർ സ്വാഗതവും സിറാജ് കാസർകോട് നന്ദിയും പറഞ്ഞു.
.jpg)

