കണ്ണൂർ വിമാനത്താവള കോംപൗണ്ടിൽ തീപ്പിടിത്തം ഫയർ ഫോഴ്സ് അണച്ചു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള കോംപൗണ്ടിൽ തീപിടിത്തം. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിനും പോലീസ് സ്റ്റേഷനും സമീപത്തെ ഉണങ്ങിയ പുല്ലിന് തീപിടിക്കുകയായിരുന്നു. പുക ഉയരുന്നത് കണ്ടവർ വിവരമറിയിച്ചതോടെ വിമാനത്താവളത്തിലെ അഗ്നിരക്ഷാ വിഭാഗമെത്തി തീയണച്ചു.
tRootC1469263">തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. വേനൽ ശക്തമായതോടെ വിമാനത്താവള പ്രദേശത്ത് വ്യാപകമായി പുല്ല് ഉണങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ താപനില അനുഭവപ്പെടുന്ന പ്രദേശമാണ് കണ്ണൂർ രാജ്യാന്തര വിമാന താവളം സ്ഥിതി ചെയ്യുന്ന മട്ടന്നൂരിലെ മൂർഖൻ പറമ്പ്.
.jpg)


