കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി 13 വർഷത്തിന് ശേഷം അറസ്റ്റിൽ
Sep 30, 2026, 12:40 IST
കണ്ണൂർ:ആൾമാറാട്ടം നടത്തി ഒളിച്ച് താമസിച്ച മയക്ക് മരുന്ന് കേസിലെ പ്രതിയെ 13 വർഷത്തിന് ശേഷം കണ്ണൂർ സിറ്റി പൊലിസ് നടത്തിയ അന്വേഷണത്തിൽ പിടികൂടി.ഇരിട്ടി കോളിത്തട്ട് സ്വദേശി ജോസിനെയാണ് (55 ആന്ധ്രയിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടിയത് കൊറജോഷ് . ബാബുവെന്ന വ്യാജ പേരിലാണ് ഇയാൾ ആന്ധ്രയിൽ ജീവിച്ചു വന്നത്.
കണ്ണൂർ ടൗൺ, തലശേരി, ഉളിക്കൽ, ഇരിട്ടി, പാലക്കാട് എന്നിവിടങ്ങളിലെ കേസുകളിൽ പ്രതിയാണ് ഇയാൾ.കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ എസിപി എം പി ആസാദിൻ്റെയും നർക്കോട്ടിക് എസിപി വി വി മനോജിൻ്റെയും നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
.jpg)

