പേരാവൂരിൽ വാഹനാപകടം; യുവാവ് മരിച്ചു
Apr 13, 2025, 13:52 IST


അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു
കണ്ണൂർ : പേരാവൂർ തെറ്റുവഴി സർവീസ് സ്റ്റേഷന് സമീപം കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തെറ്റുവഴി സ്വദേശി മനുവാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത് . അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു.