കണ്ണൂരിൽ ബസിൽ കടത്തിയ രേഖകളില്ലാത്ത 12 ലക്ഷത്തിലേറെ രൂപ പിടികൂടി

excise1
excise1

മട്ടന്നൂർ: രേഖകളില്ലാതെ സ്വകാര്യ ബസിൽ കടത്തുകയായിരുന്ന പന്ത്രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ മട്ടന്നൂരിൽ എക്സൈസ് പിടികൂടി. കൊടുവള്ളി സ്വദേശി ഷമീറിൽ നിന്നാണ് പണം പിടികൂടിയത്.

ഓപ്പറേഷൻക്ളീൻ സ്റ്റേറ്റ് എൻഫോഴ്സ്മെൻ്റ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് മട്ടന്നൂർ എക്സെസ് റെയ്ഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിൻ്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

Tags