മാലിന്യമുക്തമായി കണ്ണപുരം പഞ്ചായത്ത്

Kannapuram Panchayat becomes garbage-free
Kannapuram Panchayat becomes garbage-free

കണ്ണൂർ :  കണ്ണപുരം ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി എം.വിജിന്‍ എംഎല്‍എ പ്രഖ്യാപിച്ചു. ഹരിതരത്നം പുരസ്‌കാരം നേടിയ ടി. രാമചന്ദ്രനുള്ള അവാര്‍ഡും ഹരിത സേന, വിദ്യാലയം, അയല്‍ക്കൂട്ടം, വാര്‍ഡ്, വായനശാല എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും എം എല്‍ എ വിതരണം ചെയ്തു. 

ചെറുകുന്ന് സൗത്ത് എല്‍പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രതി അധ്യക്ഷയായി. ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ ടി. ശോഭ, പഞ്ചായത്ത് സെക്രട്ടറി കെ. ബാബുരാജ്, പി. വിദ്യ, വി. വിനിത, എ.വി പ്രഭാകരന്‍, എന്‍. ശ്രീധരന്‍, കെ.വി ശ്രീധരന്‍, ടി.കെ ദിവാകരന്‍, കെ. ബി. വി രാമകൃഷ്ണന്‍, എം. ശ്യാമള, എ. കൃഷ്ണന്‍, സി. ബി. കെ സന്തോഷ്, വി. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.പരിപാടിയുടെ ഭാഗമായി കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ചെറുകുന്ന് തറ വരെ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.

Tags

News Hub