കണ്ണാടിപ്പറമ്പ്-മയ്യിൽ-കാട്ടാമ്പള്ളി റൂട്ടിലെ ബസ് പണിമുടക്ക് പിൻവലിച്ചു

Bus strike on Kannadiparamba-Mayyil-Kattampalli route called off
Bus strike on Kannadiparamba-Mayyil-Kattampalli route called off

മയ്യിൽ : കണ്ണാടിപ്പറമ്പ്-മയ്യിൽ-കാട്ടാമ്പള്ളി റൂട്ടുകളിൽ സ്വകാര്യകണ്ണാടിപ്പറമ്പ്-മയ്യിൽ-കാട്ടാമ്പള്ളി റൂട്ടുകളിൽ ബസുകൾ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു. വൈകിട്ടോടെബസുകൾ ഓടിത്തുടങ്ങി. ബസ് ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ പോലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്.ഞായറാഴ്ച്ച കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി റോഡിൽ ഓടുന്ന 'റജ' ബസിലെ ജീവനക്കാരെ പുല്ലൂപ്പിയിൽ വെച്ച് മർദ്ദിച്ചതിനാലാണ് ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയത്. ഞായറാഴ്ച്ച സന്ധ്യയ്ക്ക് ഏഴുമണിയോടെ സ്വകാര്യ ബസ് ഡ്രൈവർകെ പി ജഷീറിനെ പുല്ലൂപ്പിയിൽ വെച്ച് ഒരു സംഘം ആക്രമിച്ചു വെന്നാണ് പരാതി. സംഭവത്തിൽ മൂന്നുപേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

tRootC1469263">

പുല്ലൂപ്പി കടവിൽ പാർക്ക് ചെയ്യുവാനായി എത്തിയപ്പോൾ ബസ് തിരിക്കുന്നതിനിടെ ആ സ്ഥലത്ത് മറ്റൊരു വാഹനം ഉണ്ടായിരുന്നു ഇത് മാറ്റുവാൻ പറഞ്ഞ വിരോധത്തിലാണ് ആക്രമിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ ജഷീറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ
സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്കിനെതിരെ കടുത്ത നടപടിയുമായി പൊലിസ് രംഗത്തെത്തി. കണ്ണൂർ - കാട്ടാമ്പള്ളി - മയ്യിൽ-കണ്ണാടിപ്പറമ്പ് റൂട്ടിലെ സ്വകാര്യ ബസുകൾക്ക് എതിരെയാണ് നടപടിയെടുത്തത്. ഓടാത്ത ബസുകൾക്ക് മയ്യിൽ പോലീസ് പിഴ ഈടാക്കി തുടങ്ങി. വാട്‌സ്ആപ്പിലൂടെ സമരത്തിന് ആഹ്വാനം ചെയ്തവർക്കെതിരെയും കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.

Tags