ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം കവർന്നു : കണ്ണാടിപറമ്പ് സ്വദേശിയും കൂട്ടാളിയും അറസ്റ്റിൽ

46 lakhs stolen through online fraud: Kannadiparamba native and accomplice arrested
46 lakhs stolen through online fraud: Kannadiparamba native and accomplice arrested

മയ്യിൽ:ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കണ്ണാടിപറമ്പ് സ്വദേശിയായ യുവാവ് ഉൾപ്പെടെ രണ്ട് സിനിമാ പ്രവര്‍ത്തകരെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസ്സോസ്സിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂര്‍ കണ്ണാടിപറമ്പ് സ്വദേശിയും സിനിമയില്‍ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.

tRootC1469263">

 കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം.മട്ടാഞ്ചേരി സ്വദേശിയായ യുവാവിന് വാട്ട്‌സ് ആപ്പിലുടെ ലിങ്ക് അയച്ച് കൊടുത്തായിരുന്നു തട്ടിപ്പ്. ലിങ്ക് വഴി ലോഗിന്‍ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംങ് നല്‍കിയാല്‍ കൂടുതല്‍ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പലതവണകളായി 46 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. തട്ടിപ്പിലുടെ കൈക്കലാക്കിയ പണം മുഹമ്മദ് റാഫി ശ്രീദേവിന്റെ അക്കൗണ്ടിലേക്ക് ഇടുകയും ശ്രീദേവ് പണം മറ്റൊരാള്‍ക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. കൂടുതല്‍ പേര്‍ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് നിഗമനം. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഇവർക്കെതിരെ നേരത്തെ പരാതികളുണ്ടോയെന്ന കാര്യമാണ് പൊലിസ് അന്വേഷിച്ചു വരുന്നത്. 

Tags